അമ്മമാരെയും നഴ്സുമാരെയും ആദരിക്കാൻ കേരള അസോസിയേഷൻ ഓഫ് ഡാളസ്
പി.പി. ചെറിയാൻ
Tuesday, April 22, 2025 4:45 PM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി "മദേഴ്സ് - നഴ്സസ് ദിനം' മേയ് മൂന്നിനു ആഘോഷിക്കുന്നു.
ഗാർലാൻഡ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ശനിയാഴ്ച രാവിലെ 10നു ആരംഭിക്കുന്ന സമ്മേളനത്തിൽ ഡോ. നാൻസി തോമസ്(പിഎച്ച്ഡി, എംഎ, ബിഎ, എൽപിസി-എസ്, ഇഎംഡിആർ), ഡോ. വിജി ജോർജ് (ഡിഎൻപി, എംഎ, ആർഎൻസി-ഐഎൻസി, എൻഇഎ-ബിസി) എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണം നടത്തും.
അമ്മമാരെയും നഴ്സുമാരെയും ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനു ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ് കെഎഡി) - 469 449 1905, ജെയ്സി ജോർജ് (സോഷ്യൽ സർവീസ് ഡയറക്ടർ) - 469 688 2065, തോമസ് ഈസോ (സെക്രട്ടറി, ഐസിഇസി) -
214 435 1340, മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി) - 972 679 8555.