കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം ശനിയാഴ്ച
പി.പി. ചെറിയാൻ
Thursday, April 24, 2025 4:53 PM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡിക്കേഷൻ സെന്ററും സംയുക്തമായി സീനിയർ സിറ്റിസൺ ഫോറം സംഘടിപ്പിക്കുന്നു.
ശനിയാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ ബെൽറ്റിലൈനിലുള്ള കേരള അസോസിയേഷൻ ഓഫ് ഡാളസ് (3821 ബ്രോഡ്വേ ഗാർലൻഡ്, TX 75043) കോൺഫറൻസ് ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്
"ഭാവി സുരക്ഷിതമാക്കുക.. ദീർഘകാല പരിചരണത്തിലെ ഉൾക്കാഴ്ചകളും തന്ത്രങ്ങളും' എന്ന വിഷയത്തെകുറിച്ചു കൈൽ ജെ. നട്ട്സണും (CLU, ChFC, CASL, CLF, CAP, RICP) "രോഗ പ്രതിരോധവും അഡ്വാൻസ്ഡ് കെയർ പ്ലാനിംഗും' എന്ന വിഷയത്തിൽ ഡോ. സിനി പൗലോസും (ഡിഒ, എഫ്എപി ഫാമിലി മെഡിസിൻ ഫിസിഷ്യൻ) പഠന ക്ലാസുകൾക്ക് നേത്ര്വത്വം നൽകും.
പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്) - 469 4491905, മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി) 972 679 8555, ഫ്രാൻസിസ് തോട്ടത്തിൽ (ജോയിന്റ് സെക്രട്ടറി) - 214 606 2210, ജെയ്സി ജോർജ് (സോഷ്യൽ സർവീസ് ഡയറക്ടർ) - 469 688 2065.