ഡാളസിൽ അന്തരിച്ച കൈനിക്കര കുഞ്ചെറിയയുടെ പൊതുദർശനം ഇന്ന്
പി.പി. ചെറിയാൻ
Monday, April 21, 2025 11:19 AM IST
ഡാളസ്: ഡാളസിലെ സണ്ണിവെയ്ലിൽ അന്തരിച്ച കൈനിക്കര കുഞ്ചെറിയയുടെ പൊതുദർശനം തിങ്കളാഴ്ച വൈകുന്നേരം 5.30 മുതൽ 8.30 മുതൽ ഗാർലൻഡ് സെന്റ് തോമസ് സീറോമലബാർ കാത്തലിക് ഫൊറോന പള്ളി പള്ളിയിൽ നടക്കും.
സംസ്കാര ശുശ്രുഷ ചൊവ്വാഴ്ച രാവിലെ 10.30 മുതൽ ഗാർലൻഡ് സെന്റ് തോമസ് സീറോമലബാർ കാത്തലിക് ഫൊറോന പള്ളിയിൽ (4922 Rosehill Rd, Garland, TX, 75043).
തുടർന്ന് റൗലറ്റ് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ സംസ്കാരം (3900 Rowlett Rd, Rowlett, TX, 75088).
സീറോമലബാർ ഫൊറോന കാത്തലിക് ചർച്ച് സഭയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. രണ്ടുതവണ ട്രസ്റ്റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.