"പി. സി. മാത്യു ഫോർ ഗാർലാൻഡ് മേയർ' കാന്പയിൻ തരംഗമാകുന്നു
പി. പി. ചെറിയാൻ
Wednesday, April 23, 2025 5:40 PM IST
ഡാളസ്: ഡാളസ് കൗണ്ടിയിൽ ഗാർലാൻഡ് സിറ്റിയിലേക്ക് മത്സരിക്കുന്ന പി. സി. മാത്യുവിന്റെ പ്രചാരണം പൊടിപൊടിക്കുന്നു. 90 ശതമാനം മലയാളികളും തന്നെ പിന്തുണക്കുന്നതായി പി. സി. മാത്യു അറിയിച്ചു.
മലയാളി സംഘടനകളിലൂടെ താൻ വർങ്ങളായി നടത്തിയ പ്രവർത്തനങ്ങൾ തന്നെയാണ് പിൻബലം. 2021ൽ നാലു പേർ മത്സരിച്ചതിൽ രണ്ടാമതായി. ഗാർലാൻഡ് ബോർഡ് ആൻഡ് കമ്മീഷനിൽ സേവനം അനുഷ്ഠിച്ചു.
ഹോം ഔണേഴ്സ് അസോസിയേഷനുകളിൽ വർഷങ്ങളായി പ്രവർത്തിക്കുന്നു. വേൾഡ് മലയാളി കൗൺസിലിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ വരെ എത്താൻ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റവ. ഫാ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, പാസ്റ്റർ ഷാജി ഡാനിയേൽ (അഗപ്പേ ഹോം ഹെൽത്ത്), പാസ്റ്റർ മാത്യു വർഗീസ് മുതലായവർ പിസിയ്ക്ക് പിന്തുണ നൽകിയിട്ടുണ്ട്. കൂടാതെ പി. പി. ചെറിയാൻ, ഉമാ ശങ്കർ മുതലായ മീഡിയ നേതാക്കളും പി.സിയെ പിന്തുണയ്ക്കുന്നുണ്ട്.
റിച്ചാർഡ്സൺ മേയർ ഉൾപ്പടെ നിരവധി നേതാക്കന്മാർ തനിക്ക് പിന്തുണ നൽകുന്നതായി പി.സി പറഞ്ഞു. കൗ ബോയ് ശൈലിയിലുള്ള തൊപ്പി വച്ച അദ്ദേഹത്തിന്റെ ഫോട്ടോയും വൈറലായിരുന്നു.
വ്യാഴാഴ്ച തുടങ്ങിയ ഏർലി തെരഞ്ഞെടുപ്പ് ഏപ്രിൽ 29 വരെയാണ്. മേയ് മൂന്നിനാണ് തെരഞ്ഞെടുപ്പ് ദിനം.