സമീക്ഷ യുകെ അംഗത്വ ക്യാമ്പയിൻ ഏപ്രിൽ അഞ്ചിന് തുടങ്ങും
Thursday, March 27, 2025 4:09 PM IST
ലണ്ടൻ: യുകെയിൽ പ്രവർത്തിക്കുന്ന പുരോഗമന കലാസാഹിത്യ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ അംഗത്വ ക്യാമ്പയിൻ ഏപ്രിൽ അഞ്ചിന് ആരംഭിക്കുന്നു.
സമീക്ഷ യുകെയിൽ പങ്കാളികളാവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും നമുക്കൊന്നിച്ച് പോരാടാമെന്നും നാഷണൽ സെക്രട്ടേറിയറ്റ് അറിയിച്ചു.
എട്ട് വർഷം മുൻപ് ബ്രിട്ടനിലെ സ്ഥിര താമസക്കാരായ ഒരുപറ്റം മലയാളികളാണ് സമീക്ഷ യുകെ രൂപീകരിച്ചത്. പുരോഗമന സ്വഭാവമുള്ള മലയാളി കൂട്ടായ്മ എന്ന രീതിയിലാണ് പ്രവർത്തനം ആരംഭിച്ചത്.
പതിയെ കലാ കായികസാംസ്കാരിക മേഖലകളിലും സജീവമായി ഇടപെട്ടുതുടങ്ങി. നിലവിൽ സമീക്ഷയ്ക്ക് ബ്രിട്ടനിലാകെ നാൽപതോളം യൂണിറ്റുകളുണ്ട്.