എഫ്ബിഐ ഏജന്റിനെ ഭീഷണിപ്പെടുത്തിയ സ്ത്രീയെ വെടിവച്ച് വീഴ്ത്തി
പി.പി. ചെറിയാൻ
Monday, April 21, 2025 4:53 PM IST
ഹൂസ്റ്റൺ: വടിവാളുമായി ഭീഷണിപ്പെടുത്തിയ സ്ത്രീയെ എഫ്ബിഐ ഏജന്റ് വെടിവച്ച് വീഴ്ത്തി. ആൻഡേഴ്സൺ റോഡിനും ഡെൽ പാപ്പ സ്ട്രീറ്റിനും സമീപമാണ് സംഭവം നടന്നത്.
ആറ് തവണ സ്ത്രീക്ക് നേർ വെടിയുതിർത്തു. വെടിവയ്പിന് തൊട്ടുമുമ്പ് നിരവധി ആളുകൾ സ്ത്രീയെ മർദിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
സ്ത്രീയെ ഉടൻത്തന്നെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.