മധുരപലഹാര പ്രേമികൾ ഒത്തുചേരുന്ന "ടെക്സസ് പൈ ഫെസ്റ്റ്’ ശനിയാഴ്ച
പി.പി. ചെറിയാൻ
Friday, April 25, 2025 6:58 AM IST
റോക്ക്വാൾ: 2019 മുതൽ രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് മധുരപലഹാര പ്രേമികൾ റോക്ക്വാളിലെ ടെക്സസ് പൈ ഫെസ്റ്റിൽ ഒത്തുചേരുന്നു. ടേറ്റ് ഫാംസ് ആതിഥേയത്വം വഹിക്കുന്ന ഏഴാമത് വാർഷിക ടെക്സസ് പൈ ഫെസ്റ്റ് പരിപാടിയിൽ പൈ ബേക്കിംഗ്, പൈ കഴിക്കൽ മത്സരങ്ങൾ, രസകരമായ പൈ പോരാട്ടം എന്നിവ ഉൾപ്പെടുന്നു.
ഈ വർഷത്തെ ടെക്സസ് പൈ ഫെസ്റ്റ് ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ടേറ്റ് ഫാംസിൽ നടക്കും. രാവിലെ 9.30 നും 10നും ഇടയിൽ പൈ ബേക്കിംഗ് എൻട്രികൾ നൽകാം. ഉച്ചയോടെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും. ആദ്യത്തെ പൈ ഫെസ്റ്റിൽ ഏകദേശം 1,000 പേർ പങ്കെടുത്തു.
നാല് വർഷത്തിനുള്ളിൽ ടെക്സസിൽ നിന്നും മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്നുമായി 2,000ത്തിലധികം ആളുകളെ ഫെസ്റ്റ് ആകർഷിച്ചു. 10 ഡോളറാണ് പൈ ബേക്കിംഗ് മത്സരത്തിലും പങ്കെടുക്കുന്നതിനുള്ള ഫീസ്. പൈ കഴിക്കൽ മത്സരത്തിൽ പങ്കെടുക്കുന്നതിന് അഞ്ച് ഡോളറാണ് ഫീസ്. കാണാനെത്തുന്നവർക് പ്രവേശനം സൗജന്യമാണ്.
ഓൺലൈനായി ടിക്കറ്റുകൾക്കായി പ്രീപേ ചെയ്യുന്നതിനുള്ള ലിങ്ക് tinyurl.com/yc57wbm3 .in ആണ്.