മാർപാപ്പയുടെ സംസ്കാരച്ചടങ്ങിൽ ഡോണൾഡ് ട്രംപ് പങ്കെടുക്കും
പി.പി. ചെറിയാൻ
Tuesday, April 22, 2025 10:18 AM IST
വാഷിംഗ്ടൺ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മാർപാപ്പയോടുള്ള ആദര സൂചകമായി വൈറ്റ് ഹൗസിൽ ഉൾപ്പെടെ ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടിരുന്നു.
നേരത്തെ, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.