ടെക്സസിൽ വാഹനാപകടം; ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
പി.പി. ചെറിയാൻ
Monday, April 21, 2025 12:21 PM IST
ടെക്സസ്: ഡെന്റണിലെ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ വംഗവൊലു ദീപ്തിയാണ്(23) മരിച്ചത്. രാജേന്ദ്രനഗറിൽ താമസിക്കുന്ന ദീപ്തിയുടെ കോഴ്സ് പൂർത്തിയാക്കാൻ ഒരു മാസം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
ദീപ്തിയും സുഹൃത്ത് സ്നിഗ്ധയും നടന്നുപോകുമ്പോൾ അമിതവേഗതയിൽ വന്ന ഒരു കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ദീപ്തിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിവസങ്ങൾക്ക് ശേഷം മരിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ സ്നിഗ്ധ ചികിത്സയിലാണ്. തന്റെ മകൾ പഠനത്തിൽ വളരെ മിടുക്കിയായിരുന്നെന്ന് ദീപ്തിയുടെ അച്ഛൻ ഹനുമന്ത റാവുവും അമ്മ രമാദേവിയും പറഞ്ഞു.