ഹൂ​സ്റ്റ​ൺ: പ്ര​ശ​സ്ത മ​ല​യാ​ള ച​ല​ച്ചി​ത്ര ന​ട​ൻ ബാ​ബു ആന്‍റ​ണി​ക്ക് 2024ലെ ​കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കു​ന്ന "ച​ല​ച്ചി​ത്ര പ്ര​തി​ഭ’ പു​ര​സ്കാ​രം. കു​ടും​ബ സ​മേ​ത​മാ​യി ഹൂ​സ്റ്റ​ണി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ബാ​ബു ആ​ന്‍റ​ണി​ക്കു പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹാ​ദ​ര​ങ്ങ​ളും ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച ബാ​ബു ആ​ന്‍റ​ണി, ത​ന്‍റെ ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. ഒ​രു അം​ഗീ​കാ​ര​വും പ്ര​തീ​ക്ഷി​ക്കാ​തെ സി​നി​മാ ഇ​ൻ​ഡ​സ്ട്രി​യി​ൽ ഇ​തു​വ​രെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഇ​പ്പോ​ൾ ല​ഭി​ച്ച ഈ ​അം​ഗീ​കാ​രം തീ​ർ​ച്ച​യാ​യും ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​നു മാ​റ്റ് കൂ​ട്ടുമന്നും അദ്ദേഹം പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​ശ​സ്ത​നാ​യ അ​ഭി​നേ​താ​വും മാ​ർ​ഷ്യ​ൽ ആ​ർ​ട്ടി​സ്റ്റു​മാ​യ ബാ​ബു ആ​ൻ​റ​ണി 1986 ൽ ​ഭ​ര​ത​ന്റെ ചി​ല​മ്പി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ചു. മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക് ഹി​ന്ദി, സിം​ഹ​ള, ഇംഗ്ലീ​ഷ് തു​ട​ങ്ങി ഏഴ് ഭാ​ഷ​ക​ളി​ൽ അ​ഭി​ന​യി​ച്ച മ​ല​യാ​ളി ന​ട​ൻ എ​ന്ന അ​പൂ​ർ​വ്വ ബ​ഹു​മ​തി​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.


വി​ല്ല​നും നാ​യ​ക​നു​മാ​യി 80 -90 ക​ളി​ൽ ഒ​ട്ടേ​റെ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ ബാ​ബു ആ​ന്‍റെ​ണി തി​ള​ങ്ങി. ആ​യോ​ധ​ന ക​ല​ക​ളി​ലെ പ്രാ​വീ​ണ്യം കൊ​ണ്ട് ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ​ക്ക് വേ​റി​ട്ടൊ​രു മാ​ന​റി​സം ന​ൽ​കി യു​വാ​ക്ക​ളെ തന്‍റെ ആ​രാ​ധ​ക​രാ​ക്കി അ​ദ്ദേ​ഹം.

സി​നി​മ ഷൂ​ട്ടിംഗി​നു ശേ​ഷം കേ​ര​ള​ത്തി​ൽ നി​ന്ന് ഹൂ​സ്റ്റ​ണി​ൽ തി​രി​ച്ചെ​ത്തി​യ ബാ​ബു ആന്‍റ​ണി, ത​ന്‍റെ 40 വ​ർ​ഷ​ത്തെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി ല​ഭി​ച്ച ഈ അ​വാ​ർ​ഡി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു.