ഓ​ക്ക്‌ലൻ​ഡ്: മു​ൻ പ്ര​തി​നി​ധി ബാ​ർ​ബ​റ ലീ ​ഓ​ക്ക്ലാ​ൻ​ഡി​ന്‍റെ അ​ടു​ത്ത മേ​യ​റാ​കും. ആ​ഴ​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ പ്ര​ക്ഷു​ബ്ധ​ത​യും സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വ​വും നി​റ​ഞ്ഞ സ​മ​യ​ത്ത് പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​വ​ർ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന ന​ഗ​ര​ത്തി​ന്‍റെ മേ​യ​ർ പ​ദ​വി ലീ ​ഏ​റ്റെ​ടു​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തെ വോ​ട്ടെ​ടു​പ്പി​ൽ നേ​രി​യ ലീ​ഡ് മാ​ത്ര​മാ​യി​രു​ന്നു. ലീ​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​യാ​യ ഓ​ക്ക്‌ലൻ​ഡ് സി​റ്റി കൗ​ൺ​സി​ൽ മു​ൻ അം​ഗം ലോ​റ​ൻ ടെ​യ്ല​ർ ശ​നി​യാ​ഴ്ച രാ​വി​ലെ തോ​ൽ​വി സ​മ്മ​തി​ച്ചു.