മിഷിഗൻ മലയാളി അസോസിയേഷന് നവനേതൃത്വം
വിനോദ് കൊണ്ടൂർ
Wednesday, April 23, 2025 6:20 AM IST
ഡിട്രോയിറ്റ്: മിഷിഗൻ സംസ്ഥാനത്തെ മലയാളികളുടെ കൂട്ടായ്മയായ മിഷിഗൻ മലയാളി അസോസിയേഷന്റെ 202526 കാലഘട്ടത്തിലെ ഭരണസമിതിയെ മാത്യൂ ഉമ്മൻ നയിക്കും. 2010 മുതൽ മിഷിഗനിൽ പ്രവർത്തിക്കുന്ന മിഷിഗൻ മലയാളി അസോസിയേഷൻ, ഒട്ടേറെ പുതു മുഖങ്ങളെ ഉൾപ്പെടുത്തിയാണ് ഭരണസമിതി തെരഞ്ഞെടുത്തത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മാത്യൂ ഉമ്മൻ നാട്ടിൽ ചെങ്ങന്നൂരാണ് സ്വദേശം. സെക്രട്ടറിയായി വിനോദ് തോമസ് കാപ്പിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ട്രഷാററായി വിനോദ് കൊണ്ടൂരും വൈസ് പ്രസിഡന്റായി തോമസ് ജോർജ് (ചാച്ചി റാന്നി) ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജെയിസ് കണ്ണച്ചാൻപറമ്പിൽ, ജോയിന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത് സുനിൽ മല്ലപ്പള്ളിയാണ്.
സ്പോർട്സ് കമ്മറ്റി ചെയർമാനായി മിഷിഗനിലെ പ്രമുഖ ക്രിക്കറ്റ് ലീഗ് അംഗമായ ബിജോയിസ് കാവണാനാണ്. കമ്മിറ്റി അംഗങ്ങളായി അഡ്വ: അനിൽ തോമസ്, ജ്യോമി ജോർജ്, ഷീബ ബെൻസി, ബേസിൽ കുര്യൻ. എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.