സാം ഈനോസ് ഒക്ലഹോമയിൽ അന്തരിച്ചു
വാർത്ത: പി.പി. ചെറിയാൻ
Monday, April 21, 2025 11:27 AM IST
ഒക്ലഹോമ: ചങ്ങനാശേരി തൃക്കൊടിത്താനം കോട്ടമുറി ബെഥേൽ ഹോമിൽ സാം ഈനോസ്(78) ഒക്ലഹോമയിൽ അന്തരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 6.30ന് പൊതുദർശനവും ശനിയാഴ്ച രാവിലെ 9.30ന് സംസ്കാര ശുശ്രുഷയും ഒക്ലഹോമ ഐപിസി സഭയുടെ നേതൃത്വത്തിൽ നടക്കും
ഭാര്യ: പൊന്നമ്മ. മക്കൾ: ലെസ്ലി ജോസ്, പരേതനായ ജഫ്രി ഈനോസ്. മരുമക്കൾ: ജോസ് (തിരുവനന്തപുരം), റിൻസി ജഫ്രി (റാന്നി).