പി.കെ. ബഷീർ എംഎൽഎ അമേരിക്കയിൽ
യു.എ. നസീര്‍
Tuesday, April 22, 2025 11:52 AM IST
ന്യൂയോർക്ക്: ബഹാമസിലേക്കുള്ള യാത്രാമധ്യേ പി.കെ. ബഷീർ എംഎൽഎ അമേരിക്കയിൽ സന്ദർശനം നടത്തുന്നു. ഈ മാസം 28 മുതൽ മേയ് മൂന്ന് വരെ ബഹാമസിൽ വച്ചു ചേരുന്ന കോമൺവെൽത്ത് രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിൽ കേരള നിയമസഭയുടെ പ്രതിനിധിയാണ് പി.കെ. ബഷീർ.
അമേരിക്കയിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ച കൂട്ടായ്മകളിൽ അദ്ദേഹം പങ്കെടുത്തു. കെഎംസിസി നേതാക്കളായ യു.എ. നസീർ, ഇംതിയാസ് അലി, ഷാമിൽ കാട്ടുങ്ങൽ, ജൗഹർ ഷാ, കുഞ്ഞു പയ്യോളി, സഫ്വാൻ മടത്തിൽ, നജീബ് എളമരം, ഷെബീർ നെല്ലി, റിയാസ് മണ്ണാർക്കാട്, സാമൂഹ്യ പ്രവർത്തകരായ സമദ് പൊന്നേരി, ഹനീഫ് എരഞ്ഞിക്കൽ ഡോ. ഷാഹുൽ ഇബ്രാഹിം, ഉമാ ശങ്കർ, നൂറേങ്ങൽ റഫീഖ് അഹമ്മദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.




ലീഗ് ഓഫ് യുണൈറ്റഡ് കേരള അത്ലറ്റ്സ്(ലൂക്ക) ഡാളസില്‍ സംഘടിപ്പിക്കുന്ന ദേശീയ പിക്കിൾ ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ 26ന് മുഖ്യാഥിതിയായി പങ്കെടുക്കുന്ന ബഷീർ, അടുത്ത ദിവസം ബഹാമസിലേക്ക് പോകും.
മേയ് നാലിന് അറ്റ്ലാന്റയിലെ മലയാളി കൂട്ടായ്മയിൽ പങ്കെടുത്ത ശേഷം അടുത്ത ദിവസം അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചു പോകും.