കോവിഡിനെ മറികടക്കുന്ന പകർച്ചവ്യാധിയാണ് ഓട്ടിസമെന്ന് റോബർട്ട് എഫ്. കെന്നഡി
പി.പി. ചെറിയാൻ
Wednesday, April 23, 2025 6:34 AM IST
ന്യൂയോർക്ക്: ഓട്ടിസത്തെ ഒരു പകർച്ചവ്യാധിയായും ഇത് കോവിഡ് 19 പാൻഡെമിക്കിനെ പോലും മറികടക്കുന്നതാണെന്നും ആരോഗ്യമനുഷ്യ സേവന സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂണിയർ.
ഇതൊരു പകർച്ചവ്യാധിയാണ്. ഓട്ടിസം കുട്ടികളെയും അവരുടെ ജീവിതത്തിന്റെ തുടക്കത്തിൽ, അവരുടെ ഉത്പാദനക്ഷമതയെ തന്നെ ബാധിക്കും. "ദി ക്യാറ്റ്സ് റൗണ്ട്ടേബിളിൽ' റേഡിയോ ഹോസ്റ്റ് ജോൺ കാറ്റ്സിമാറ്റിഡിസുമായുള്ള അഭിമുഖത്തിൽ കെന്നഡി പറഞ്ഞു.
സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അനുസരിച്ച് കുടുംബത്തിൽ ഈ രോഗത്തിന്റെ ചരിത്രമുണ്ടെങ്കിൽ അമ്മയ്ക്ക് ജനനസമയത്ത് സങ്കീർണതകൾ അനുഭവപ്പെടുകയാണെങ്കിൽ അല്ലെങ്കിൽ ക്രോമസോം അവസ്ഥകൾ അവരുടെ വികസനത്തിന് ഭീഷണിയാകുകയാണെങ്കിൽ കുട്ടികൾക്ക് ഓട്ടിസം വരാനുള്ള സാധ്യത കൂടുതലാണ്.
നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം, ഓട്ടിസത്തിന്റെ യഥാർഥ സാമ്പത്തിക ചെലവ് 2035 ആകുമ്പോഴേക്കും പ്രതിവർഷം ഒരു ട്രില്യൺ ഡോളറായിരിക്കും. ഇത് ഒരു തുടക്കം മാത്രമാണ്, കാരണം ഈ കുട്ടികളിൽ പലരും വാർധക്യത്തിലേക്ക് നീങ്ങുന്നു, അവരുടെ മാതാപിതാക്കൾ എല്ലാ ദിവസവും വിഷമിക്കുന്നു.
ഞാൻ സംസാരിക്കുന്നത് കഠിനമായ ഓട്ടിസം ബാധിച്ച ആളുകളെക്കുറിച്ചാണ്, അതായത്, ഓട്ടിസം രോഗനിർണയം നടത്തുന്ന മൊത്തം ആളുകളുടെ ഏകദേശം 26 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.