നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടൂർ സ്വദേശിനി താരയാണ് വധു. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. ബിനീഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവച്ചത്.
‘ടീമേ... ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഃഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസോടെ ‘താര’ എന്നോടൊപ്പം ഉണ്ടാകും. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും വേണം’, ബിനീഷ് കുറിച്ചു.
‘എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്റെ ചാനൽ കാണുന്ന എല്ലാവരുടെയും ആഗ്രഹമാണ്. 10 വർഷമായി എന്താ കല്യാണം കഴിക്കാത്തത് എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങിയിട്ട്. അവർക്ക് വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു പരിപാടി നടത്തിയത്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. 2026 ഫെബ്രുവരിയിലായിരിക്കും വിവാഹം’, ബിനീഷ് പറഞ്ഞു.
പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, പാസഞ്ചർ, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ബിനീഷ് അഭിനയിച്ചിട്ടുണ്ട്.
Tags : Bineesh Bastin Actor