ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി ആമോസ് അലക്സാണ്ടറിന്റെ ആദ്യ ടീസർ എത്തി. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമിക്കുന്ന ഈ ചിത്രം നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്നു. അജു വർഗീസും ജാഫർ ഇടുക്കിയുമാണ് പ്രധാനകഥാപാത്രങ്ങൾ.
സസ്പെൻസ് ക്രൈം ത്രില്ലെർ ആയി ഒരുങ്ങുന്ന ഈ ചിത്രം തമിഴ്നാട്, കർണാടക, ഗോവ, ഗുജറാത്ത്, വെസ്റ്റ് ബംഗാൾ തുടങ്ങി ഇന്ത്യയിലെ പതിനഞ്ചോളാം സംസ്ഥാനങ്ങളിലും കേരളത്തിൽ തൊടുപുഴ, മൂന്നാർ, വാഗമൺ, ഇടുക്കി, പറവൂർ എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.
കലാഭവൻ ഷാജോൺ, ഡയാനാ ഹമീദ്, സുനിൽ സുഗത, ശ്രീജിത്ത് രവി, നാദിർഷാ, അഷറഫ് പിലാക്കൽ, രാജൻ വർക്കല, അഞ്ജന അപ്പുക്കുട്ടൻ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
തിരക്കഥ, സംഭാഷണം-അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ. ഗാനങ്ങൾ -പ്രശാന്ത് വിശ്വനാഥൻ. സംഗീതം - മിനി ബോയ്. ഛായാഗ്രഹണം - പ്രമോദ് കെ. പിള്ള. എഡിറ്റിംഗ് -സിയാൻ ശ്രീകാന്ത്. കലാസംവിധാനം - കോയാസ്. മേക്കപ്പ് - നരസിംഹ സ്വാമി. സ്റ്റിൽസ് - അനിൽ വന്ദന. കോസ്റ്റ്യും - ഡിസൈൻ -ഫെമിനജബ്ബാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ. ക്രിയേറ്റീവ് ഹെഡ് - സിറാജ് മൂൺ ബീം. സ്റ്റുഡിയോ ചലച്ചിത്രം. പ്രൊജക്ട് ഡിസൈൻ - സുധീർ കുമാർ, അനൂപ് തൊടുപുഴ. പ്രൊഡക്ഷൻ ഹെഡ് -രജീഷ് പത്തംകുളം. പ്രൊഡക്ഷൻ മാനേജർ - അരുൺ കുമാർ കെ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - മുഹമ്മദ്.പി.സി., പിആർഒ-വാഴൂർ ജോസ്.
Tags : Amos Alexander Movie Teaser