മകൻ ധ്രുവിനെയോർത്ത് അഭിമാനമാണെന്ന് സൂപ്പർ താരം ചിയാൻ വിക്രം. ബൈസൺ സിനിമയ്ക്ക് വേണ്ടി മകൻ ചെയ്ത കഠിനാധ്വാനത്തെയാണ് താരം അഭിനന്ദിച്ചെത്തിയത്.
ഷൂട്ടിംഗ് സമയത്തുള്ള ധ്രുവ് വിക്രമിന്റെ വീഡിയോയ്ക്കൊപ്പമാണ് ചിയാൻ അഭിനന്ദനം അറിയിച്ചത്. നീ എനിക്ക് അഭിമാനിക്കാനുള്ളത് തന്നു എന്നായിരുന്നു അടിക്കുറിപ്പ്.
ബൈസൺ സിനിമയ്ക്ക് വേണ്ടിയുള്ള പരിശീലന വീഡിയോ ആണ് വിക്രം പങ്കുവച്ചത്. ബസിന്റെ വേഗതയ്ക്കൊപ്പം ഓടുന്ന ധ്രുവിനെ വീഡിയോയിൽ കാണാം. ഇടയ്ക്ക് ബസ് സ്പീഡ് കൂട്ടുന്നതും ധ്രുവ് ഇതിനനുസരിച്ച് വേഗതയിൽ ഓടുന്നതും കാണാം. കഥാപാത്രത്തിന് വേണ്ടി ധ്രുവ് ഏറ്റെടുത്ത വെല്ലുവിളിയെ ആരാധകർ അഭിനന്ദിക്കുകയാണ്.
സിനിമയുടെ ചിത്രീകരണ വേളയിൽ ഏറ്റ പരിക്കുകളെക്കുറിച്ച് ധ്രുവ് നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഷൂട്ടിംഗ് സമയത്ത് ഇടത് കൈ ഒടിഞ്ഞു. പരിക്ക് മൂലം മൂന്ന് പല്ലുകൾ റൂട്ട് കനാൽ ചെയ്യേണ്ടി വന്നു. കഴുത്തിൽ വലിയ രീതിയിലുള്ള പരുക്കുകളുണ്ടായി. കൈമുട്ട്, വിരലുകള്‍ തുടങ്ങി പല ഭാഗത്തും പരുക്കുകളുണ്ടായി എന്ന് ധ്രുവ് വിക്രം പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
Tags : Chiyaan Vikram Dhruv Vikram