കാന്താര സിനിമയ്ക്ക് വേണ്ടി ചെറിയ പരിശ്രമങ്ങളൊന്നുമല്ല നടൻ ഋഷഭ് ഷെട്ടി നടത്തിയത്. സിനിമയ്ക്കായി ഋഷഭ് ഷെട്ടി നടത്തിയ തയാറെടുപ്പുകളുടെ വീഡിയോ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് പുറത്തുവിട്ടിട്ടുണ്ട്.
കളരി, കുതിരസവാരി ഉൾപ്പടെ പഠിച്ചെടുത്ത് അതി കഠിനമായ തയാറെടുപ്പുകളാണ് നടൻ സിനിമയ്ക്കായി എടുത്തത്. കളരി ആശാന് വിപിന്‍ദാസിന്റെ ശിക്ഷണത്തിൽ ചെമ്മലശ്ശേരി ആത്മ കളരി ഗുരുകുലത്തിൽ നിന്നാണ് ഋഷഭ് കളരി അഭ്യസിച്ചത്.
മെയ്പയറ്റുകളും ചുവടുകളും കോല്‍ത്താരിയും അങ്കത്താരിയുമെല്ലാം ഋഷഭ് ഷെട്ടിക്കും ടീമിനും ഇവർ പകർന്നു നൽകി.
കാന്താര ചിത്രീകരണം നടക്കുന്ന കുന്താപുരയിലെത്തിയാണ് വിപിന്‍ദാസും സംഘവും ചിട്ടവട്ടങ്ങളോടെ കളരി പരിശീലനം നല്‍കിയത്.
രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന പരിശീലന കാലയളവ് കഴിഞ്ഞാണ് സിനിമ ഷൂട്ട് ചെയ്തത്. സ്റ്റണ്ട് ഡബിൾ ഇല്ലാതെയാണ് ഋഷഭ് സിനിമയുടെ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സിനിമയിൽ ഋഷഭിനു സംഭവിച്ച പരിക്കുകളും വീഡിയോയില്‍ കാണാം.
Tags : Rishabh Shetty Kanthara