മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മനോജ് കെ. ജയൻ. ലണ്ടനിൽ നിന്നെടുത്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
‘ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം.., പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനിൽ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോൾ... ഒരുപാട് സന്തോഷം. മമ്മൂക്ക വളരെ സന്തോഷവാനായി, ആരോഗ്യവാനായിരിക്കുന്നു. ദൈവത്തിനു നന്ദി’ മനോജ്.കെ.ജയൻ കുറിച്ചു.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി-മോഹൻലാൽ ചിത്രം പാട്രിയറ്റിന്റെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി ലണ്ടനിലെത്തിയത്.
പാട്രിയറ്റിന്റെ യുകെയിലെ ചിത്രീകരണ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. റെഡ് റേഞ്ച് റോവറില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നിറങ്ങുന്ന മമ്മൂട്ടി ഉൾപ്പെടുന്ന വീഡിയോ ആണ് പുറത്തുവന്നത്. വിഡിയോയ്ക്ക് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.
Tags : Manoj K. Jayan Mammootty