പീച്ചി ഡാം തുറക്കൽ: അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്കു മുഖ്യമന്ത്രിയുടെ നിർദേശം
1479649
Sunday, November 17, 2024 2:59 AM IST
തൃശൂർ: കഴിഞ്ഞ ജൂലൈയിൽ പീച്ചി ഡാം തുറന്നതിനെതുടർന്നു നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയ സംഭവം പരിശോധിക്കാൻ ചീഫ് സെക്രട്ടറിക്കു നിർദേശം നല്കി മുഖ്യമന്ത്രി.
സെപ്റ്റംബർ ഒന്പതിനു മഴക്കെടുതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം നല്‍കിയത്. പീച്ചി ഡാം അനിയന്ത്രിതമായി തുറന്നതാണു പ്രളയത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു പരാതിനല്‍കിയ അഡ്വ. ഷാജി ജെ.കോടങ്കണ്ടത്ത് വിവരാവകാശനിയമപ്രകാരം നല്കിയ അപേക്ഷയിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്.
പീച്ചി ഡാം തുറന്നതു സംബന്ധിച്ച് ജില്ലാ കളക്ടർ നേരത്തേ സർക്കാരിനു റിപ്പോർട്ട് നല്‍കിയിരുന്നു. കഴിഞ്ഞദിവസം പോലീസിന്റെ അന്വേഷണ റിപ്പോർട്ടും പുറത്തുവന്നിരുന്നു. രണ്ടിലും പീച്ചി ഡാം മാനേജ്മെന്റിലുണ്ടായ വീഴ്ചയാണ് പ്രളയത്തിനു കാരണമെന്നു കണ്ടെത്തിയിരുന്നു.