ലോക പ്രമേഹദിനാചരണം
1479264
Friday, November 15, 2024 5:54 AM IST
തൃശൂര്‍: ലോക പ്രമേഹദിനാചരണത്തോടനുബന്ധിച്ച് ഒല്ലൂക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും മണ്ണുത്തി ഡോണ്‍ ബോസ്കോ കോളജ് എന്‍എസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വാക്കത്തോണ്‍ സംഘടിപ്പിച്ചു. പ്രോഗ്രാം ഓഫീസർ എ.എസ്. അജീഷ്, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഡെൽമ ഡൊമിനി എന്നിവര്‍ നേതൃത്വംവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുധീർ ഉദ്ഘാടനം ചെയ്തു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഫിറോസ്, എം. ഫ്രാൻസിസ്, എ.എസ്. അജീഷ് സംസാരിച്ചു.
പുന്നംപറമ്പ്: തൃശൂർ ജില്ലാപഞ്ചായത്തും ജില്ലാ മെഡിക്കൽഓഫീസും തെക്കുംകര കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ലോക പ്രമേഹദിനാചരണംനടത്തി. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.എ. ഷീജ വിഷയാവതരണം നടത്തി. സി.വി. സുനിൽകുമാർ, ഇ. ഉമാലക്ഷ്മി, എം.കെ. ശ്രീജ, വി.സി. സജീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഗുരുവായൂർ: ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ വെൽഫെയർ അസോസിയേഷനും ചാവക്കാട് ഡിഡിആർസി ലാബും സംയുക്തമായി സൗജന്യ പ്രമേഹ പരിശോധനാക്യാമ്പ് നടത്തി. ഹെൽത്ത് കെയർ ക്ലബ് പ്രഡിഡന്റ് ആർ. ജയകുമാർ ഉദ്ഘാടനംചെയ്തു. ക്ലബ് സെക്രട്ടറി എം.എ. ആസിഫ് അധ്യക്ഷനായി. പി. മുരളീധരൻ, ഡോ. ഹരിഭാസ്കർ, പി.എം. ഷംസുദീൻ, ടി.എസ്. ധർമരാജൻ എന്നിവർ പ്രസംഗിച്ചു.