എ​രു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക. റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ ഉ​ട​ൻ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് എ​രു​മ​പ്പെ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ​ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ​ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ കെ​പി​സി​സി അം​ഗം ജോ​സ​ഫ് ചാ​ലി​ശs​രി ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ അ​മ്പ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​നാ​യി. കോ​ൺ​ഗ്ര​സ് ക​ട​വ​ല്ലൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മ​മ്പ​റ​മ്പി​ൽ, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ അ​മ്പ​ല​പ്പാ​ട്ട് മ​ണി​ക​ണ്ഠ​ൻ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ഫീ​ന അ​സീ​സ്, പി.​എ​സ്. സു​നീ​ഷ്, ടി.​കെ. ദേ​വ​സി, അ​ജു നെ​ല്ലു​വാ​യ് പ്ര​സം​ഗി​ച്ചു.