ഒല്ലൂർ വിൻസെന്റ് ഡി പോൾ പ്ലാറ്റിനം ജൂബിലി: സെന്റ ജോസഫ്സ് ഹോംസ് ആശീർവദിച്ചു
1479640
Sunday, November 17, 2024 2:59 AM IST
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ സെന്റ് വിൻസെന്റ് ഡി പോൾ സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി പടിഞ്ഞാറെഅങ്ങാടി വിൻസെൻഷ്യൻ നഗറിൽ നിർമിച്ചിട്ടുള്ള ആറു ഭവനങ്ങൾ ഉൾക്കൊള്ളുന്ന സെന്റ് ജോസഫ്സ് ഹോംസിന്റെ ആശീർവാദവും ഉദ്ഘാടനവും അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് വല്ലൂരാൻ നിർവഹിച്ചു.
വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കണ്‍വീനർ ജോസ് കൂത്തൂർ പ്രോജക്ട് അവലോകനം നടത്തി. സംഘം അതിരൂപത പ്രസിഡന്റ് ജോസ് മഞ്ഞളി മുഖ്യപ്രഭാഷണം നടത്തി. പൂർത്തിയായ ഭവനങ്ങളുടെ സ്പോണ്സർ കൂടിയായ ലീമ ജോ തരകൻ ഭവനസമുച്ചയത്തിന്റെ താക്കോൽ പ്രസിഡന്റ് വിൻസണ്‍ അക്കരയ്ക്കു കൈമാറി.
കോർപറേഷൻ കൗണ്‍സിലർമാരായ സനോജ് കാട്ടൂക്കാരൻ, നിമ്മി റപ്പായി, ഫാ. ജോസ് പുന്നോലിപ്പറന്പിൽ, ട്രസ്റ്റി ആന്റണി മാണി ചാക്കു, വിൻസണ്‍ അക്കര, ഡീക്കൻ ഗ്ലിൻസണ് കാട്ടിപ്പറന്പൻ, ബേബി മൂക്കൻ, നിജോ ഉക്രാൻ എന്നിവർ പ്രസംഗിച്ചു. ബിന്റോ ഡേവിസ്, എം.ആർ. ജോഷി, ലിയോണ്‍സ് സ്റ്റാലിൻ, സി.ടി. ഫ്രാൻസീസ്, ഡെൻസൻ ഡേവീസ് എന്നിവർ കണ്‍വീനർമാരായുള്ള കമ്മിറ്റികൾ ചടങ്ങുകൾക്കു നേതൃത്വം നൽകി. സ്പോണ്സർ ലീമ ജോ തരകൻ, എൻജിനീയർ മാത്യു നെല്ലിശേരി, കണ്‍വീനർ ജോസ് കുത്തൂർ എന്നിവർക്കുള്ള ഉപഹാരങ്ങളുടെ സമർപ്പണവും മോണ്‍. ജോസ് വല്ലൂരാൻ നിർവഹിച്ചു. പ്രധാന പണികളുടെ ചുമതല വഹിച്ച അഞ്ചുപേർക്കു കാഷ് പ്രൈസും സമ്മാനിച്ചു.