വാഴാനിയിൽ കൺവൻഷൻ സെന്റർ
1479636
Sunday, November 17, 2024 2:59 AM IST
വടക്കാഞ്ചേരി: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം വാഴാനി കൺവൻഷൻ സെന്റർ യാ ഥാർഥ്യത്തിലേക്ക്. കൺവൻഷൻ സെന്റർ നിർമാണത്തിനായി 24 സെന്റ് ജലസേചനവിഭാഗം ക്വാർട്ടേഴ്സിനു സമീപം, അണക്കെട്ടിനു മുൻവശത്തായി അനുവദിച്ചു. ഇതിന്റെ അടങ്കൽ പുതുക്കി കൺവൻഷൻ സെന്റർ യാഥാർഥ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ വ്യക്തമാക്കി. ഇതിനുപുറമെ വാഴാനി ഉദ്യാനത്തിൽ സംഗീത ജലധാര സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് എംഎൽഎപറഞ്ഞു.
വാഴാനി കൺവൻഷൻ സെന്ററിനായി എട്ടുവർഷം മുന്നെ ആസ്തിവികസന ഫണ്ടിൽ നിന്നും അന്നത്തെ എംഎൽഎആയിരുന്ന സി.എൻ. ബാലകൃഷ്ണൻ ഒരുകോടി രൂപ അനുവദിച്ചിരുന്നു. ഫണ്ട് അനുവദിക്കുക മാത്രമല്ല ടെൻഡർ നടപടികളും പൂർത്തീകരിച്ചു. തുടർന്നാണ് സ്ഥലം വിട്ടുനൽകേണ്ട ജലസേചനവിഭാഗം സമ്മതപത്രം നൽകാതെ തടസവാദം ഉന്നയിച്ചത്.
എ.സി. മൊയ്തീൻ എംഎൽഎയായിരിക്കെ 45 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച വാഴാനിയിലെ കൾച്ചറൽ സെന്റർവരെ ഒരുപതിറ്റാണ്ടിനുശേഷമാണ് നടത്തിപ്പുചുമതല നിലനിർത്തി തുറന്നുകൊടുക്കാൻ ജലസേചനവിഭാഗം തയാറായത്. പത്തുവർഷംമുന്നെ ഇവിടെയ്ക്ക് അനുവദിച്ച മത്സ്യാകൃതിയിലുള്ള 60 ലക്ഷത്തിന്റെ അക്വേറിയവും സ്ഥലവും ജലസേചനവിഭാഗം വിട്ടുനൽകാത്തതിനാൽ നഷ്ടമായി.