പഴയന്നൂർ നിറമാല മഹോത്സവത്തിനു വൻഭക്തജനപ്രവാഹം
1479578
Saturday, November 16, 2024 7:29 AM IST
പഴയന്നൂർ: ഭഗവതിക്ഷേത്രത്തിലെ നിറമാല മഹോത്സവത്തിനു വൻഭക്തജനപ്രവാഹം. സമീപ ജില്ലകളിൽനിന്നുള്ളവർ തലേദിവസംമുതൽ ഭഗവതിയുടെ തട്ടകത്തിലേക്ക് എത്തിക്കൊണ്ടിരു ന്നു.
രാവിലെ മുതൽ ദേശക്കാർ ഒഴു കിയെത്തിയതോടെ ക്ഷേത്രാങ്ക ണം ജനനിബിഡമായി.
പുലർച്ചെ ഒന്നിന് പള്ളിയുണർത്തൽ, ക്ഷേത്രം പാട്ടുകൊട്ടിലിൽ ഭജന, ആറിനു സോപാനസംഗീതം. തുടർന്ന് ശീവേലി എഴുന്നള്ളിപ്പ് നടന്നു. ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാരുടെപ്രാമാ ണ്യത്തിൽ പഞ്ചാരിമേളം. പന്തീരടിപൂജ, 11 ന് പ്രസാദ ഊട്ട്. തുടർന്ന് നവ്യ വിനോദ് അവതരിപ്പിച്ച ഓട്ടൻതുള്ളൽ.
ഉച്ചകഴിഞ്ഞു രണ്ടിന് അഞ്ചു ഗജവീരന്മാരെ അണിനിരത്തി കാഴ്ചശിവേലി; പഴയന്നൂർ ശ്രീരാമൻ തിടമ്പേറ്റി. വൈകീട്ട് ആറിന് നാഗസാരം, 6.15 ന് ചാക്യാർകൂത്ത്, 7.30ന് ഭരതനൃത്താർപ്പണം എന്നിവയും നടന്നു.