ആനീസ് കൊലപാതകം - അന്വേഷണം സിബിഐക്ക് വിടണം: തോമസ് ഉണ്ണിയാടൻ
1479574
Saturday, November 16, 2024 7:29 AM IST
ഇരിങ്ങാലക്കുട: ആനീസ് കൊലപാതക കേസിലെ പ്രതികളെ ഇതുവരെയും കണ്ടുപിടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. കൊലപാതകം നടന്ന് അഞ്ചുവർഷം പൂർത്തിയായ ദിവസം കേരള കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2019 നവംബർ 14നാണ് വീട്ടമ്മയായ കൂനൻ ആനീസ് പോൾസൺ വീടിനുള്ളിൽ പട്ടാപകൽ ക്രൂരമായി കൊലചെയ്യപ്പെട്ടത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഈ സംഭവത്തിൽ വീട്ടുകാരും നാട്ടുകാരും ഒരുപോലെ ആശങ്കയിലാണെന്നും ഉണ്ണിയാടൻ പറഞ്ഞു.
പ്രസിഡന്റ്് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, പി.ടി. ജോർജ്, സിജോയ് തോമസ്, മാഗി വിൻസന്റ്്, ഷൈനി ജോജോ, ഫെനി എബിൻ, ഫിലിപ്പ് ഒളാട്ടുപുറം, അജിത സദാനന്ദൻ, തുഷാര ബിന്ദു, വിനീത് തൊഴുത്തുംപറമ്പിൽ, എബിൻ വെള്ളാനിക്കാരൻ, എൻ.ഡി.പോൾ എന്നിവർ പ്രസംഗിച്ചു.