അ​ന്ന​മ​ന​ട: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി "ക​ലി​ക - 2024' ക​ലാേ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ഇ​വ​രി​ൽ അ​ന്ത​ർ​ലീ​ന​മാ​യി കി​ട​ക്കു​ന്ന ക​ലാ-​കാ​യി​ക അ​ഭി​രു​ചി​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന​തി​നു​മാ​യി ഒ​രു​ക്കി​യ പ​രി​പാ​ടി വി.​ആ​ർ.​ സു​നി​ൽ​കു​മാ​ർ എംഎ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി.​വി.​ വി​നോ​ദ് അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ്് സി​ന്ധു ജ​യ​ൻ, ഒ.​സി. ​ര​വി, കെ.​എ. ​ഇ​ക്ബാൽ, ടി.​കെ.​ സ​തീ​ശ​ൻ, ഷീ​ജ ന​സീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ ഷാ​ന്‍റി ഉ​ദ്ഘാ​ട​നം ചെ​യ്തു.