നവജാതശിശുക്കൾക്കു കുട്ടിക്കിടക്ക നൽകി മണപ്പുറം ഫൗണ്ടേഷൻ
1479582
Saturday, November 16, 2024 7:29 AM IST
തൃശൂർ: ശിശുദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഏഴു ഗവ. ആശുപത്രികളിലെ നവജാതശിശുക്കൾക്കു കുട്ടിക്കിടക്കകൾ വിതരണംചെയത് മണപ്പുറം ഫൗണ്ടേഷൻ. ’എന്റെ കണ്മണിക്ക് ആദ്യസമ്മാനം’ പദ്ധതിയിൽ ഉൾപ്പെടുത്തി 500 കിടക്കകളുടെ വിതരണോദ്ഘാടനം മേയർ എം.കെ. വർഗീസ് നിർവഹിച്ചു. സിനിമാതാരം ഭാമ മുഖ്യാതിഥിയായ ചടങ്ങിൽ കേരളവിഷൻ ചാനൽസ് മാനേജിംഗ് ഡയറക്ടർ പ്രജേഷ് അച്ചാണ്ടി അധ്യക്ഷനായി. മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി. ദാസിൽനിന്ന് ബേബി കിറ്റുകൾ ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.താജ് പോൾ ഏറ്റുവാങ്ങി.
കേരള വിഷൻ മാനേജിംഗ് ഡ യറക്ടർ ടി. ജയപ്രകാശ്, സിഒഎ ജില്ലാ സെക്രട്ടറി ആന്റണി, ട്രഷറർ സി.ജി. ജോസ്, സ്ഥിരംസമിതി ചെയർമാൻമാരായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, എന്റെ കണ്മണി ജില്ലാ കോഓർഡിനേറ്റർ ജെറോം, മണപ്പുറം ഫൗണ്ടേഷൻ സിഎസ്ആർ ഹെഡ് ശിൽപ ട്രീസ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.