കൊണ്ടാഴി - കുത്താമ്പുള്ളി പാലം: നിർമാണം അതിവേഗം
1479637
Sunday, November 17, 2024 2:59 AM IST
പഴയന്നൂര്‍: കൊണ്ടാഴി - കുത്താമ്പുള്ളി പാലം നിർമാണപ്രവൃത്തി കെ. രാധാകൃഷ്ണൻ എംപി സന്ദർശിച്ചു. പാടത്തിനു കുറുകെയുള്ള സ്ലാബ് കോൺക്രീറ്റ് പുരോഗമിക്കുന്നു.
ഗായത്രിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ അവസാനത്തെ പിയർക്യാപ്പിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു. അടുത്തയാഴ്ച പിയർക്യാപ് കോൺക്രീറ്റ് പൂർത്തിയാക്കും. കനാലിനു കുറുകെയുള്ള പാലത്തിന്റെ പ്രവൃത്തികളിൽ പെയിന്റിംഗ് ഒഴികെയുള്ള എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ചു.
ആകെ 187.5 മീറ്റർ ദൂരത്തിൽ നിർമാണം നിലവിൽ പൂർത്തീകരിച്ചു. 2026 ഫെബ്രുവരിവരെയാണ് കരാർ കാലാവധി. എന്നാൽ നിശ്ചയിച്ചതിലും ഒരുവർഷം മുമ്പേ പ്രവൃത്തി പൂർത്തീകരിക്കാൻകഴിയുമെന്ന് എംപി അറിയിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥർ, കരാറുകാരൻ, പൊതുപ്രവർത്തകർ തുടങ്ങിയർ ഒപ്പമുണ്ടായിരുന്നു.