തൃ​ശൂ​ർ: ഒ​മ്പ​തി​നാ​യി​രം രൂ​പ ചു​രു​ങ്ങി​യ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, പെ​ൻ​ഷ​നൊ​പ്പം ക്ഷാ​മ​ബ​ത്ത ഏ​ർ​പ്പെ​ടു​ത്തു​ക, അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഹ​യ​ർ ഓ​പ്ഷ​ൻ കാ​ല​താ​മ​സം​കൂ​ടാ​തെ വി​ത​ര​ണം ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പെ​ൻ​ഷ​ൻ​ദി​ന​മാ​യ ഇ​ന്ന​ലെ തൃ​ശൂ​ർ സെ​ൻ​ട്ര​ൽ പോ​സ്റ്റ് ഓ​ഫീ​സി​നു മു​മ്പി​ൽ പി​എ​ഫ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ.​എ. സി​യാ​വു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റും കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​റു​മാ​യ കെ. ​രാ​മ​നാ​ഥ​ൻ അ​ധ്യ​ക്ഷ​നാ​യി. ഷം​സു​ദീ​ൻ (ഐ​എ​ൻ​ടി​യു​സി), എം. ​രാ​ധാ​കൃ​ഷ്ണ​ൻ (എ​ഐ​ടി​യു​സി), സേ​തു തി​രു​വെ​ങ്കി​ടം, എം.​ജി. ജ​യ​കൃ​ഷ്ണ​ൻ (ടി​യു​സി​ഐ), ജോ​സ് ആ​റ്റു​പു​റം (പി​എ​ഫ്പി​എ), എം. ​രാ​മ​ദാ​സ്, ഇ.​കെ. കൃ​ഷ്ണ​ൻ​നാ​യ​ർ, എം.​കെ. മോ​ഹ​ൻ, സേ​തു​മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.