റോഡരികിൽ മാലിന്യംതള്ളിയവരെ പിടികൂടി; 10,000 രൂപ പിഴയീടാക്കി
1479269
Friday, November 15, 2024 5:54 AM IST
ശ്രീനാരായണപുരം: മാലിന്യംതള്ളിയ സ്ഥാപന ഉടമയ്ക്കെതിരെ നടപടി സ്വീകരിച്ചു. എസ്എൻ പുരം അമ്പലനട പിഡബ്ല്യുഡി റോഡരികിൽ പോഴങ്കാവ് പ്രദേശത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണ മാലിന്യങ്ങളും തള്ളിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൂന്നാംവാർഡ് മെമ്പർ രാജേഷ് കൈതക്കാട്ട്, പെരുന്തോട് സംരക്ഷണ സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ മാലിന്യച്ചാക്കുകൾ പരിശോധിച്ചു കണ്ടെത്തിയ രേഖകളിൽനിന്നു മാലിന്യംതള്ളിയ ആളുടെ വിവരങ്ങൾ ശേഖരിച്ചു. ഇയാളെക്കൊണ്ടുതന്നെ മാലിന്യം തിരിച്ചെടുപ്പിച്ചു. പഞ്ചായത്ത് അധികൃതർ 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു.