പൂരം ഇല്ലാതാകുന്ന നിയമങ്ങൾ: അഡ്വ. വി.എസ്. സുനിൽകുമാർ
1479581
Saturday, November 16, 2024 7:29 AM IST
കേരളത്തിലെ എല്ലാ ഉത്സവങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണെന്നും വെടിക്കെട്ടുമായി ബന്ധപ്പെട്ടുകൊണ്ടുവന്ന കേന്ദ്രത്തിന്റെ നിയന്ത്രണങ്ങൾ അപ്രായോഗികമായതോടെ ഒരു പൂരത്തിനും വെടിക്കെട്ടു നടത്താൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും പാറമേക്കാവിന്റെ വേല വരാനിരിക്കെ വർഷങ്ങളായി നടത്തിവന്നിരുന്ന വെടിക്കെട്ട് നടത്താൻ കഴിയാത്ത അവസ്ഥ വന്നിരിക്കുകയാണെന്നും മുൻമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു.
ആനപരിപാലനത്തിൽ ഏർപ്പെടുത്തിയ നിയമം യാതൊരു പ്രായോഗികതയും ഇല്ലാത്തതാണ്. ഇതുമൂലം തൃശൂർ പൂരം ഉൾപ്പെടെ പരന്പരാഗതമായി നടന്നുവരുന്ന എല്ലാ ഉത്സവങ്ങളിലും ആന എഴുന്നള്ളിപ്പ് തടസപ്പെട്ടിരിക്കുകയാണ്. ഇന്നേവരെ പൂരം കാണാത്തവർ എവിടെയോ ഇരുന്ന് എന്തോ എഴുതിക്കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നിയമങ്ങൾ ഏർപ്പെടുത്തുന്നത്. കേന്ദ്ര, കേരള സർക്കാരുകളുടെ ഇടപെടലുകൾ അനിവാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.