സ്വകാര്യബസുകളുടെ വേഗപരിധി; കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ബസ് ട്രാൻസ്പോർട്ട് അസോ.
1479643
Sunday, November 17, 2024 2:59 AM IST
തൃശൂർ: സ്വകാര്യബസുകൾക്കു 140 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ സർവീസ് നടത്താൻ അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് സർക്കാർ അടിയന്തരമായി നടപ്പിലാക്കണമെന്നു കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഹൈക്കോടതി ഉത്തരവിനെതിരേ സർക്കാർ അപ്പീൽ നൽകാനാണ് തീരുമാനം. ഇതിൽനിന്നു സർക്കാർ പിന്മാറണം. സ്വകാര്യബസ് സർവീസിനെ നിലനിർത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണം. കൂടാതെ ആർടിഒ ഓഫീസുകളിൽനിന്നു പൊതുജനങ്ങൾക്കു ലഭിക്കേണ്ട സേവനങ്ങൾക്കു വരുന്ന കാലതാമസം ഒഴിവാക്കാൻ മോട്ടോർ വെഹിക്കിൾ ആക്ട് അമെന്റ്മെന്റ് അടിയന്തരമായി പൂർണമായി നടപ്പിലാക്കണമെന്നും സംഘടന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണ്സണ് പടമാടൻ, വി.വി. മുജീബ് റഹ്മാൻ, കെ.ബി. സുരേഷ്കുമാർ, എൻ.എൻ. കൃഷ്ണകിഷോർ, ആനന്ദ് അരവിന്ദ് എന്നിവർ പങ്കെടുത്തു.