സ്കൂൾ ബസ് ഫ്ലാഗ്ഒാഫ് ചെയ്തു
1479576
Saturday, November 16, 2024 7:29 AM IST
വെള്ളിക്കുളങ്ങര: കൊടുങ്ങ സൈറിന് സ്പെഷല്‍ സ്കൂളിലെ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ യാത്രയ്ക്കായി ഇരിങ്ങാലക്കുട സൗത്ത് ഇന്ത്യന്‍ ബാങ്ക് സംഭാവന ചെയ്ത സ്കൂള്‍ ബസിന്റെ ഫ്ലാഗ് ഒാഫ് കര്‍മം കല്ലേറ്റുംകര പാവനാത്മ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ട്രീസാ ജോസഫ് നിര്‍വഹിച്ചു.
ബാങ്ക് റീജണല്‍ ഹെഡ് റാണി സഖറിയാസ്, ക്ലസ്റ്റര്‍ ഹെഡ് ഓഫിസര്‍ പയസ് ഇഗ്നേഷ്യസ്, ബ്രാഞ്ച് ഹെഡ് എബ്സന് തോമസ് എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ദാനം നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നവ്യ തെരേസ്, സൈറിന് ഡയറക്ടര്‍ സിസ്റ്റര്‍ ഡെല്‍സി പൊറുത്തൂര്, കൊടുങ്ങ കോണ്‍വന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ ലീമ ടോം, സ്റ്റാഫ് പ്രതിനിധി പ്രമിത, പിടിഎ പ്രസിഡന്റ്് അനിത ജോണി, മറ്റത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.മേരി ഹാംലറ്റ് , സംസ്ഥാന മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിഖില , വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ സിസ്റ്റര്‍ ബെന്‍സി, പി.എം. പോഷണ്‍, ഫെസിലിറ്റേറ്റര്‍ ടി.കെ. രാമചന്ദ്രന്, നൂണ് മീല്‍ ഓഫീസര്‍ മുഹമ്മദ് നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു.