താത്കാലിക സ്റ്റാൻഡിന്റെ നിർമാണം തുടങ്ങി
1479072
Thursday, November 14, 2024 6:55 AM IST
തൃശൂർ: തകർന്നുതരിപ്പണമായ ശക്തൻ ബസ് സ്റ്റാൻഡിന്റെ തെക്കുഭാഗത്തെ നവീകരണപ്രവർത്തങ്ങളുടെ മുന്നോടിയായി സ്റ്റാൻഡിലെ ഒഴിഞ്ഞുകിടക്കുന്ന ഭാഗത്തു താത്കാലിക സ്റ്റാൻഡ് നിർമാണം ആരംഭിച്ചു. നാളെയാണ് കോണ്ക്രീറ്റീംഗ് ജോലികൾ ആരംഭിക്കുക.
സ്റ്റാൻഡിനടുത്തു തെക്കുഭാഗത്തുതന്നെയുള്ള ഒഴിഞ്ഞുകിടക്കുന്ന ഗ്രൗണ്ടിൽ നിർമിക്കുന്ന താത്കാലിക ബസ് സ്റ്റാൻഡിൽനിന്നുമാണ് ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, മാള, തൃപ്രയാർ, പീച്ചി, മാന്ദാമംഗലം, പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാന്പാറ, പൊള്ളാച്ചി, കോയന്പത്തൂർ ബസുകൾ ഇനി പുറപ്പെടുക. നാളെ രാവിലെ പത്തിനു പി. ബാലചന്ദ്രൻ എംഎൽഎ കോണ്ക്രീറ്റിംഗിന്റെ ഉദ്ഘാടനം നിർവഹിക്കും.