കാണാതായ ഗൃഹനാഥന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി
1336570
Monday, September 18, 2023 11:39 PM IST
കൊടുങ്ങല്ലൂർ: ഞായറാഴ്ച രാവിലെ മുതൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. പുല്ലൂറ്റ് നാരായണാമംഗലം പോളക്കുളം ക്ഷേത്രത്തിനു തെക്ക് താമസിക്കുന്ന പാച്ചേരി സുബ്രമണ്ണ്യൻ മകൻ സുരേന്ദ്രനെ(72)യാണ് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ മുതൽ സുരേന്ദ്രനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഫയർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. കൊടുങ്ങല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ലളിത. മക്കൾ: ഷിൽമോൻ (സൗദിഅറേബ്യ), ഷിന്റോ(ദുബായ്). മരുമക്കൾ: ബിനൂജ, ശ്വേത. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.