വിദ്യാർഥിനി മരിച്ചനിലയിൽ
1574913
Friday, July 11, 2025 11:34 PM IST
കൊടുങ്ങല്ലൂർ: പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേത്തല പറമ്പിക്കുളങ്ങര എടച്ചാലിൽ പ്രദീപിന്റെ മകൾ നന്ദകൃഷ്ണയെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ശൃംഗപുരം പി. ഭാസ്കരൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. കൊടുങ്ങല്ലൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. അമ്മ: പ്രിയ. സഹോദരി: വൃന്ദ (വിദ്യാർഥി, വിമല കോളജ് തൃശൂർ).