കൊടിമര, ദീപശീഖാ ജാഥകൾ സമ്മേളന നഗറിലെത്തി
1508240
Saturday, January 25, 2025 4:00 AM IST
കൊച്ചി: ജില്ലാ സമ്മേളനത്തില്‍ മുന്നോടിയായി ഇന്നലെ രാവിലെ പാമ്പാക്കുടയില്‍ നിന്നാരംഭിച്ച കൊടിമരജാഥ കൂത്താട്ടുകുളം, മൂവാറ്റുപുഴ കോലഞ്ചേരി, തൃപ്പൂണിത്തുറ, തൃക്കാക്കര ഏരികളിലൂടെ സഞ്ചരിച്ച് വൈകിട്ടോടെ പൊതുസമ്മേളനനഗറില്‍ എത്തിച്ചേര്‍ന്നു.
എടവനക്കാട് നിന്നാരംഭിച്ച ദീപശിഖ ജാഥ വൈപ്പിന്‍, കൊച്ചി, പള്ളുരുത്തി, ഏരിയകളില്‍ പ്രയാണം പൂര്‍ത്തിയാക്കി വൈകിട്ടോടെ പൊതുസമ്മേളന നഗറിലെത്തി.
അങ്കമാലിയില്‍ നിന്നാരംഭിച്ച പതാക ജാഥ അങ്കമാലി, ആലുവ,കളമശേരി, തൃക്കാക്കര ഏരിയകളില്‍ സഞ്ചരിച്ച് പൊതുസമ്മേളന നഗറില്‍ എത്തിച്ചേര്‍ന്നു. പതാക, കൊടിമര, ദീപശിഖ ജാഥകളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിലേക്ക് സ്വീകരിച്ചു.
ജില്ലാ സമ്മേളത്തിന്റെ സംഘാടക സമിതി ചെയര്മാന് എം. അനില്‍കുമാര്‍ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് ദീപശിഖ തെളിച്ചു.