ഫ്ലോറി വില്ലേജ് പദ്ധതിക്ക് തുടക്കമായി
1483948
Tuesday, December 3, 2024 3:38 AM IST
പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഫ്ലോറി വില്ലേജ് പദ്ധതി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ അലങ്കാര പുഷ്പ കൃഷി വ്യാപിപ്പിച്ച് സ്ത്രീകള്‍ക്ക് വരുമാനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അംബിക മുരളീധരന്, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.പി. അജയകുമാര്‍, പി.പി. അവറാച്ചന്, ശില്പ സുധീഷ്, ടി.എന്‍. മിഥുന്, മായ കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വര്‍ഗീസ്, ശാരദ മോഹന്‍, ബ്ലോക്ക് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.