കൊ​ച്ചി: 11 പു​തു​മു​ഖ​ങ്ങ​ൾ ഇ​ടം പി​ടി​ച്ച സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യി പ​ദ​വി​ക​ളി​ൽ നി​ന്ന് ത​രം​താ​ഴ്ത്ത​പ്പെ​ട്ട മൂ​ന്നു പേ​ർ തി​രി​ച്ചെ​ത്തി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്നു​ള്ള പാ​ർ​ട്ടി വി​ശ​ക​ല​ന​ങ്ങ​ളെ​യും ന​ട​പ​ടി​യെ​യും തു​ട​ർ​ന്ന് ബ്രാ​ഞ്ച് ക​മ്മ​റ്റി​ക​ളി​ലേ​ക്ക് ത​രം​താ​ഴ്ത്ത​പ്പെ​ട്ട തൃ​ക്കാ​ക്ക​ര​യി​ൽ നി​ന്നു​ള്ള സി.​കെ.​മ​ണി​ശ​ങ്ക​ർ, പെ​രു​മ്പാ​വൂ​രി​ൽ നി​ന്നു​ള്ള എ​ൻ.​സി.​മോ​ഹ​ന​ൻ, തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്നു​ള്ള സി.​എ​ൻ.​സു​ന്ദ​ര​ൻ എ​ന്നി​വ​രാ​ണ് ജി​ല്ലാ ക​മ്മ​റ്റി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്ന​ത്.

16 ഏ​രി​യാ ക​മ്മ​റ്റി​ക​ളി​ലെ​യും സെ​ക്ര​ട്ട​റി​മാ​ർ ജി​ല്ലാ ക​മ്മ​റ്റി​യി​ലേ​ക്കെ​ത്തു​മെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും നാ​ല് ഏ​രി​യാ ക​മ്മ​റ്റി സെ​ക്ര​ട്ട​റി​മാ​ർ ജി​ല്ല​യി​ലേ​ക്കെ​ത്തി​യി​ല്ല. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ജി​ല്ല​യി​ലെ ഏ​ക വ​നി​ത ഏ​രി​യാ സെ​ക്ര​ട്ട​റി​യും ജി​ല്ലാ ക​മ്മ​റ്റി​യി​ൽ ഇ​ടം പി​ടി​ച്ചി​ല്ല. അ​തേ​സ​മ​യം ഇ​ര​ട്ട പ​ദ​വി പോ​ലും സാ​ധാ​ര​ണ ഗ​തി​യി​ൽ അ​നു​വ​ദി​ക്ക​പ്പെ​ടാ​ത്ത സി​പി​എ​മ്മി​ൽ മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്നു​ള്ള യു​വ​നേ​താ​വ് നി​ല​വി​ലു​ള്ള ര​ണ്ട് ചു​മ​ത​ല​ക​ൾ​ക്ക് പു​റ​മേ ജി​ല്ലാ ക​മ്മ​റ്റി​യി​ലും ഇ​ടം​പി​ടി​ച്ചു. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റും മൂ​വാ​റ്റു​പു​ഴ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ അ​നീ​ഷ് എം. ​മാ​ത്യു​വാ​ണ് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ പ​ട്ടി​ക​യി​ലും ഉ​ൾ​പ്പെ​ട്ട​ത്.

പ്ര​മു​ഖ​രാ​യ എ​ട്ടു​പേ​ർ പു​തി​യ ക​മ്മ​റ്റി​യി​ൽ നി​ന്നും പ്രാ​യാ​ധി​ക്യ​വും മ​റ്റു കാ​ര​ണ​ങ്ങ​ൾ മൂ​ല​വും ഒ​ഴി​വാ​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ള​ത്ത് നി​ന്ന് പി.​എ​ൻ. സീ​നു​ലാ​ൽ, അ​ങ്ക​മാ​ലി​യി​ൽ നി​ന്ന് കെ.​എ.​ചാ​ക്കോ​ച്ച​ൻ, ഇ.​പി.​സെ​ബാ​സ്റ്റ്യ​ൻ, കോ​ല​ഞ്ചേ​രി​യി​ൽ നി​ന്ന് സി.​കെ.​വ​ർ​ഗീ​സ്, കെ.​വി.​ഏ​ലി​യാ​സ്, പ​റ​വൂ​രി​ൽ നി​ന്ന് ടി.​ആ​ർ.​ബോ​സ്, തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്നും എം.​ബി.​ച​ന്ദ്ര​ശേ​ഖ​ര​ൻ, മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്നു​ള്ള പി.​എം.​ഇ​സ്മ​യി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പു​തി​യ ക​മ്മ​റ്റി​യി​ൽ ഇ​ടം കി​ട്ടാ​തെ​പോ​യ​ത്. അ​തേ​സ​മ​യം ത​ല​മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ എം.​പി.​പ​ത്രോ​സും ടി.​കെ. മോ​ഹ​ന​നും ജി​ല്ലാ ക​മ്മ​റ്റി​യി​ൽ സ്ഥാ​നം നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു.

11 പു​തു​മു​ഖ​ങ്ങ​ൾ

കൊ​ച്ചി: സി​പി​എ​മ്മി​ന്‍റെ പു​തി​യ 46 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ 11 പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. ആ​റു വ​നി​ത​ക​ളും ക​മ്മി​റ്റി​യി​ലു​ണ്ട്. 24-ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നു മു​ന്നോ​ടി​യാ​യി കൊ​ച്ചി​യി​ൽ ഇ​ന്ന​ലെ സ​മാ​പി​ച്ച ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ഐ​ക​ക​ണ്ഠ്യേ​ന​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: സി.​എ​ൻ. മോ​ഹ​ന​ൻ, എം.​പി. പ​ത്രോ​സ്, പി.​ആ​ർ. മു​ര​ളീ​ധ​ര​ൻ, എം.​സി. സു​രേ​ന്ദ്ര​ൻ, ജോ​ൺ ഫെ​ർ​ണാ​ണ്ട​സ്‌, കെ.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സി.​ബി. ദേ​വ​ദ​ർ​ശ​ൻ, സി.​കെ. പ​രീ​ത്, പു​ഷ്പാ ദാ​സ്, ടി.​സി. ഷി​ബു, ആ​ർ. അ​നി​ൽ​കു​മാ​ർ, എം. ​അ​നി​ൽ​കു​മാ​ർ, ടി.​കെ. മോ​ഹ​ന​ൻ, കെ.​എ​ൻ. ഗോ​പി​നാ​ഥ്, വി.​എം. ശ​ശി, പി.​എ​സ്. ഷൈ​ല, കെ. ​തു​ള​സി, വി. ​സ​ലീം, ടി.​വി. അ​നി​ത, കെ.​കെ. ഷി​ബു, കെ.​എം. റി​യാ​ദ്, കെ.​എ​സ്. അ​രു​ൺ​കു​മാ​ർ, ഷാ​ജി മു​ഹ​മ്മ​ദ്, എ.​എ. അ​ൻ​ഷാ​ദ്, എ​ൻ.​സി. ഉ​ഷാ​കു​മാ​രി, പി.​എ. പീ​റ്റ​ർ, എ.​പി. ഉ​ദ​യ​കു​മാ​ർ, കെ.​ബി. വ​ർ​ഗീ​സ്, എം.​കെ. ബാ​ബു, സി.​കെ. സ​ലിം​കു​മാ​ർ, പി.​ബി. ര​തീ​ഷ്, എ.​ജി. ഉ​ദ​യ​കു​മാ​ർ, എ.​പി. പ്രി​നി​ൽ, സി.​കെ. മ​ണി​ശ​ങ്ക​ർ, എ​ൻ.​സി. മോ​ഹ​ന​ൻ.

പു​തി​യ അം​ഗ​ങ്ങ​ൾ- സി. ​മ​ണി, കെ.​ജെ. മാ​ക്‌​സി, സി.​എ​ൻ. സു​ന്ദ​ര​ൻ, പി. ​വാ​സു​ദേ​വ​ൻ, കെ.​കെ. ഏ​ലി​യാ​സ്, കെ‌.​എ. ജോ​യി, ടി.​വി. നി​ധി​ൻ, കെ.​വി. മ​നോ​ജ്, ഷി​ജി ശി​വ​ജി, എ.​ആ​ർ. ര​ഞ്ജി​ത്ത്, അ​നീ​ഷ് എം. ​മാ​ത്യു.

< b>സി.​എ​ൻ. മോ​ഹ​ന​ൻ വീ​ണ്ടും സെ​ക്ര​ട്ട​റി

കൊ​ച്ചി: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി സി.​എ​ൻ. മോ​ഹ​ന​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. 2018 മു​ത​ൽ മോ​ഹ​ന​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പ​ദ​വി​യി​ലു​ണ്ട്. ജി​സി​ഡി​എ ചെ​യ​ർ​മാ​നാ​യി​രി​ക്കെ​യാ​ണ് ആ​ദ്യം ഈ ​പ​ദ​വി​യി​ലേ​ക്കെ​ത്തി​യ​ത്. 2021 ലെ ​ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ര​ണ്ടാം വ​ട്ടം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും പൂ​ർ​ണ​പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നാ​യ​താ​ണു സി.​എ​ൻ. മോ​ഹ​ന​ന്‍റെ തു​ട​ർ​ച്ച​യ്ക്കു വ​ഴി​തെ​ളി​ച്ച​ത്.

ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു മു​ന്പും സ​മ്മേ​ള​ന ച​ർ​ച്ച​ക​ളി​ലും കൂ​ടു​ത​ൽ സ​മ​യം നേ​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ പി​ണ​റാ​യി ത​ന്‍റെ വി​ശ്വ​സ്ത​​ന്‍റെ സെ​ക്ര​ട്ട​റി പ​ദ​വി​ക്ക് ഇ​ള​ക്കം ത​ട്ടാ​തി​രി​ക്കാ​നു​ള്ള കരുക്കൾ നീക്കിയി​രു​ന്നു. സെ​ക്ര​ട്ട​റി പ​ദ​വി​യി​ലേ​ക്കു മ​റ്റൊ​രു പേ​ര് ഉ​യ​ർ​ന്നു​വ​രാ​തി​രി​ക്കാ​നു​ള്ള ക​ർ​ശ​ന നി​ർ​ദേ​ശ​ത്തി​നു ഒടുവിൽ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ൾ വ​ഴ​ങ്ങു​കയും ചെയ്തു.