കേരളത്തിന്റെ വൈദ്യശാസ്ത്ര രംഗത്തിന് ലഭിച്ച അംഗീകാരം: ഡോ. ജോസ് ചാക്കോ പെരിയപ്പുറം
1508441
Sunday, January 26, 2025 4:14 AM IST
കൊച്ചി: രാജ്യം നല്കിയ പത്മഭൂഷന്‍ പുരസ്കാരം കേരളത്തിന്റെ വൈദ്യശാസ്ത്ര രംഗത്തിനുള്ള വലിയ അംഗീകാരമായി താന്‍ സ്വീകരിക്കുന്നുവെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം. 35 വര്‍ഷക്കാലമായി കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ താന്‍ പ്രവര്‍ത്തിക്കുന്നു. വൈദ്യശാസ്ത്ര രംഗത്ത് മുന്നിട്ട് നില്ക്കുന്ന കേരളത്തില്‍ ഇക്കാലമത്രയും പ്രവര്‍ത്തിക്കാനായി എന്നതില്‍ വലിയ അഭിമാനമുണ്ട്.
കേരളത്തിലെ ആദ്യ ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മുതല്‍ ഇങ്ങോട്ട് കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി പുരസ്കാരത്തെ കാണുന്നു. രാജ്യത്തിന്റെയും കേരളത്തിന്റെയും ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുള്ള ദൗത്യം ഈ വേളയില്‍ താന്‍ ഏറ്റെടുക്കുകയാണെന്നും ഡോ.ജോസ് ചാക്കോ പെരുയപ്പുറം പറഞ്ഞു.