കൊ​ച്ചി: എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ല്‍ നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ട്ട ക​ഞ്ചാ​വ് കേ​സ് പ്ര​തി​യാ​യ പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി മ​ന്ദി ബി​സ്വാ​സി(24)​നെ പോലീസ് പി​ടി​കൂ​ടി. ഹൈ​ക്കോ​ട​തി​ക്കു സ​മീ​പ​ത്തെ മം​ഗ​ള​വ​ന​ത്തി​ൽ നി​ന്നാ​ണ് പിടി കൂടിയത്.

ഇ​ന്ന​ലെ ഉ​ച്ച​കഴിഞ്ഞ് 2.30നാ​ണ് പ്ര​തി ജ​യി​ലി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. ശു​ചി​മു​റി​യി​ല്‍ പോ​ക​ണ​മെ​ന്ന് അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ പ്ര​തി​യെ സെ​ല്ലി​ല്‍ നി​ന്ന് പു​റ​ത്തി​റ​ക്കി. ഈ ​സ​മ​യം പ്ര​തി മേ​ല്‍​ക്കൂ​ര​യി​ൽ പി​ടി​ച്ചു​ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 21ന് ​റെ​യി​ല്‍​വേ പോ​ലീ​സും എ​ക്‌​സൈ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 14 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.