ആ​ലു​വ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ൻ​ക്ലൂ​സീ​വ് ഇ​ന്ത്യ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യു​മാ​യി യു​സി കോ​ള​ജ്. ഗാ​ന്ധി​ജി​യു​ടെ വി​ദ്യാ​ഭ്യാ​സ ആ​ദ​ർ​ശ​മാ​യ ന​യി താ​ലി​മി (പു​തു വി​ദ്യാ​ഭ്യാ​സം) ൽ ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തെ​ന്ന് മാ​നേ​ജ​ർ കെ.​പി. ഔ​സേ​പ്പ് ‘ദീ​പി​ക'​യോ​ട് പ​റ​ഞ്ഞു.

1925 മാ​ർ​ച്ച് 18ൽ ​യു​സി കോ​ള​ജി​ലെ​ത്തി​യ മ​ഹാ​ത്മ ഗാ​ന്ധി വി​ദ്യാ​ർ​ഥി​ക​ളോ​ട് പ​റ​ഞ്ഞ​ത് ജീ​വി​ത​ത്തി​ലെ ക​വി​ത​യി​രി​ക്കു​ന്ന​ത് അ​ധ്വാ​ന​ത്തി​ലാ​ണ് എ​ന്നാ​ണ്. എ​ല്ലാ​ത്ത​രം ജോ​ലി​ക​ളെ​യും ബ​ഹു​മാ​നി​ക്കാ​നും പ്രാ​പ്ത​രാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ​മാ​ണ് ഗാ​ന്ധി വി​ഭാ​വ​നം പ​രാ​മ​ർ​ശി​ച്ച​ത്. പു​തി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഒ​രു തൊ​ഴി​ലാ​ളി​യോ​ടൊ​പ്പം ഒ​രാ​ഴ്ച​ത്തേ​ക്ക് ഇ​ന്‍റേ​ൺ​ഷി​പ്പ് ന​ട​ത്ത​ണം. അ​വ​രു​ടെ ജോ​ലി​ക​ൾ പ​ഠി​ക്കു​ക​യും ഇ​ന്‍റേ​ണ​ൽ അ​സ​സ്‌​മെ​ന്‍റി​നാ​യി ഒ​രു റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യും ചെ​യ്യും.

എം​സി​എ, എം​ബി​എ, ബി.​കോം അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​രീ​ക്ഷ​ണാ​ർ​ഥം ഇ​ൻ​ക്ലൂ​സീ​വ് ഇ​ന്ത്യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ്രി​ൻ​സി​പ്പ​ൽ മി​നി ആ​ലീ​സ് പ്ര​സം​ഗി​ച്ചു.