കൊ​ച്ചി: സൗ​ത്ത് വാ​ഴ​ക്കു​ള​ത്ത് വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ടു​ക​യ​റി വി​ഷ​പ്പാ​മ്പു​ക​ള്‍ നി​റ​ഞ്ഞു കി​ട​ക്കു​ന്ന ഒ​രേ​ക്ക​ര്‍ സ്ഥ​ലം വൃ​ത്തി​യാ​ക്കാ​ന്‍ കാ​ല​താ​മ​സം കൂ​ടാ​തെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ്.

വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യി​ല്‍ നി​ന്നും ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് വാ​ങ്ങി. സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ലീ​ഗ​ല്‍ എ​യ്ഡ്‌​സ് ക്ലി​നി​ക്കി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര​വ​ധി ത​വ​ണ നോ​ട്ടീ​സ് ന​ല്‍​കി​യെ​ങ്കി​ലും ഉ​ട​മ​സ്ഥ​ര്‍ ഹാ​ജ​രാ​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​മാ​യ​തി​നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി കാ​ട് വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ പ​ഞ്ചാ​യ​ത്ത് വൃ​ത്തി​യാ​ക്കി ചെ​ല​വ് ഉ​ട​മ​സ്ഥ​രി​ല്‍ നി​ന്നും ഈ​ടാ​ക്കു​മെ​ന്നും നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​ക​ത്തി​ന് മ​റു​പ​ടി ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്ന് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്ക് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കാ​ല​താ​മ​സം കൂ​ടാ​തെ പ​രാ​തി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​വാ​സി​യാ​യ രാ​ജ​ന്‍ എം. ​തോ​മ​സ് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.