കൊ​ച്ചി: മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന മെ​ട്രോ ക​ണ​ക്ട് ഇ​ലക്‌ട്രിക് ബ​സ് സ​ര്‍​വീ​സ് വ​ൻ ഹി​റ്റ്. ആ​ലു​വ എ​യ​ര്‍​പോ​ര്‍​ട്ട്, ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ക​ള​മ​ശേ​രി കു​സാ​റ്റ് റൂ​ട്ടു​ക​ളി​ല്‍ 16ന് ​ആ​രം​ഭി​ച്ച സ​ര്‍​വീ​സി​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ 15,500ഓ​ളം പേ​ര്‍ യാ​ത്ര ചെ​യ്തു.

പ്ര​തി​ദി​നം ശ​രാ​ശ​രി 1900ത്തി​ലേ​റെ പേ​ര്‍ ഈ ​റൂ​ട്ടി​ല്‍ മെ​ട്രോ ക​ണ​ക്ട് സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ ​ഫീ​ഡ​ര്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ ആ​ലു​വ, ക​ള​മ​ശേ​രി മെ​ട്രോ സ്റ്റേഷ​നു​ക​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി.

കാ​ക്ക​നാ​ട് വാ​ട്ട​ര്‍ മെ​ട്രോ ടെ​ര്‍​മി​ന​ലി​നെ ഇ​ന്‍​ഫോ​പാ​ര്‍​ക്ക്, സി​വി​ല്‍ സ്റ്റേ​ഷ​ന്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന മെ​ട്രോ ക​ണ​ക്ട് ഇ ​ബ​സ് സ​ര്‍​വീ​സ് 29ന് ​ആ​രം​ഭി​ക്കും.

മൂ​ന്ന് ബ​സു​ക​ളാ​ണ് ഈ ​റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ക. ഹൈ​ക്കോ​ട​തി-​എം​ജി റോ​ഡ് സ​ര്‍​ക്കു​ല​ര്‍, ക​ട​വ​ന്ത്ര കെ.​പി വ​ള്ളോ​ന്‍ റോ​ഡ് സ​ര്‍​ക്കു​ല​ര്‍ റൂ​ട്ടു​ക​ളി​ലും ഘ​ട്ടം ഘ​ട്ട​മാ​യി ഉ​ട​നെ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നും കെ​എം​ആ​ര്‍​എ​ല്‍ അ​റി​യി​ച്ചു.