അനധികൃത ട്രോളിംഗ്: മത്സ്യബന്ധന ബോട്ട് പിടികൂടി
1508942
Tuesday, January 28, 2025 6:58 AM IST
വൈപ്പിൻ: പുതുവൈപ്പ് പടിഞ്ഞാറ് തീരത്തോടു ചേർന്ന് ചട്ടം ലംഘിച്ച് മത്സ്യബന്ധനം നടത്തിവന്ന ട്രോളിംഗ് ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റിന്റെ രാത്രികാല പട്രോളിംഗ് സംഘം പിടികൂടി. സെന്റ് മിഖായേൽ എന്ന ബോട്ടാണ് പിടിയിലായത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജാ ജോസിന്റെ നിർദ്ദേശാനുസരണം ബോട്ടുടമയിൽനിന്നു രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി.
ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യങ്ങൾ ലേലം ചെയ്ത കിട്ടിയ 35,200 രൂപയും സർക്കാരിലേക്കടച്ചതായും നടപടികൾക്ക് നേതൃത്വം നൽകിയ വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോൾ അറിയിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അക്ഷയ്, ഗാർഡുമാരായ നൈന, വിഷ്ണു, ലൈഫ് ഗർഡുമാരായ ഷെല്ലൻ, മഹേന്ദ്രൻ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.