മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു
1508399
Saturday, January 25, 2025 10:33 PM IST
പറവൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 18 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. നഗരസഭാ വാർഡ് 21 സ്റ്റേഡിയം റോഡിൽ എടക്കൂടത്തിൽ ജിത്തു-ഗ്രീഷ്മ ദന്പതികളുടെ മകനാണ് മരിച്ചത്.
വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്കു ശേഷമുണ്ടായ കുട്ടിയാണിത്. ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. പാൽ കൊടുത്ത ശേഷം കുട്ടിയെ കട്ടിലിൽ കിടത്തി. കുട്ടിക്ക് നേരിയ പനിയും ഉണ്ടായിരുന്നു.
കുറച്ചു നേരം കഴിഞ്ഞ് കുഞ്ഞ് അനങ്ങാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തി.