കോ​ത​മം​ഗ​ലം : സം​സ്ഥാ​ന​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മു​ഴു​വ​ൻ ക​ർ​ഷ​ക​രു​ടെ​യും ശാ​ശ്വ​ത ര​ക്ഷ ഉ​റ​പ്പാ​ക്കും വ​രെ അ​തി​ശ​ക്ത​മാ​യ തു​ട​ർ​സ​മ​ര​ത്തി​ന് യു​ഡി​എ​ഫ്. നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്. യു​ഡി​എ​ഫ്. കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന മ​ല​യോ​ര ക​ർ​ഷ​ക​ര​ക്ഷാ യാ​ത്ര​യ്ക്ക് 31ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കോ​ത​മം​ഗ​ല​ത്ത് ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് സ്വീ​ക​ര​ണം ന​ൽ​കു​വാ​ൻ ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. യു​ഡി​എ​ഫ് മ​ല​യോ​ര ക​ർ​ഷ​ക ര​ക്ഷാ​യാ​ത്ര പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ത​ന്നെ പു​തി​യ വ​ന​നി​യ​മം ഉ​പേ​ക്ഷി​ക്കു​വാ​ൻ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ത​യാ​റാ​കേ​ണ്ടി വ​ന്നു​വെ​ന്ന് ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. യു​ഡി​എ​ഫ്.

നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ടി.​യു. കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ണ്‍​വീ​ന​ർ ഷി​ബു തെ​ക്കും​പു​റം, എം.​എ​സ്. എ​ൽ​ദോ​സ്, എ.​ജി. ജോ​ർ​ജ്, കെ.​പി. ബാ​ബു, പി.​പി. ഉ​തു​പ്പാ​ൻ, ഇ​ബ്രാ​ഹിം ക​വ​ല​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.