കൊ​ച്ചി: സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ന​ഗ​റി​ല്‍ (എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ള്‍) തു​ട​ക്ക​മാ​യി. മു​തി​ര്‍​ന്ന അം​ഗ​വും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ ഗോ​പി കോ​ട്ട​മു​റി​ക്ക​ല്‍ പതാക ഉ​യ​ര്‍​ത്തി. തു​ട​ര്‍​ന്ന് പൊ​തു​സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റം​ഗം ജോ​ണ്‍ ഫെ​ര്‍​ണാ​ണ്ട​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​എം. തോ​മ​സ് ഐ​സ​ക്, പി.​കെ. ശ്രീ​മ​തി, എ​ള​മ​രം ക​രീം, പി. ​രാ​ജീ​വ്, സം​സ്ഥാ​ന സെ​ക്രട്ടേറി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍, എം. ​സ്വ​രാ​ജ്, പി.​കെ. ബി​ജു, ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ ര​ണ്ട് മ​ണി​ക്കൂ​റോ​ളം ഗ്രൂ​പ്പ് ച​ര്‍​ച്ച, പൊ​തു​ച​ര്‍​ച്ച എ​ന്നി​വ​ ന​ട​ന്നു. കൊ​ച്ചി​യു​ടെ വി​ക​സ​ന സ്വ​പ്‌​നം സാ​ക്ഷാ​ത്ക​രി​ച്ച എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് അ​ഭി​വാ​ദ്യം എ​ന്ന പേ​രി​ല്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം സ​മ്മേ​ള​നം പാ​സാ​ക്കി.

371 തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളും 46 ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ ആ​കെ 417 പ്ര​തി​നി​ധി​ക​ളാ​ണ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

"പൊ​തു​ച​ര്‍​ച്ച ഇ​ത്ത​വ​ണ കാ​ടു​ക​യ​റി​ല്ല'

കൊ​ച്ചി: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലെ ച​ര്‍​ച്ച​ക​ള്‍ ഇ​ത്ത​വ​ണ കാ​ടു​ക​യ​റി​ല്ല. അം​ഗ​ങ്ങ​ള്‍​ക്ക് കൂ​ച്ചു​വി​ല​ങ്ങാ​കു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​മാ​ണ്. ഇ​ന്നും നാ​ളെ​യും മു​ഴു​വ​ന്‍ സ​മ​യ​വും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പി​ണ​റാ​യി പൊ​തു​ച​ര്‍​ച്ച​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​ലെ പ്ര​ധാ​ന​ഘ​ട​ക​മാ​കും.

ത​ന്‍റെ അ​ടു​പ്പ​ക്കാ​ര​നാ​യ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​നെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും പി​ണ​റാ​യി​യു​ടെ സാ​ന്നി​ധ്യം ഇ​ട​യാ​കും. പി​ണ​റാ​യി വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ കാ​ര്യമാ​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മു​തി​രാ​ന്‍ പ്ര​തി​നി​ധി​ക​ള്‍ ത​യാ​റാ​കി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് സം​സ്ഥാ​ന ജി​ല്ലാ നേ​തൃ​ത്വം.

ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ പ​ങ്കെ​ടു​ത്ത​ത് ഫ​ലം ക​ണ്ടി​രു​ന്നു. വി​ഭാ​ഗീ​യ​ത​യ്ക്ക് പേ​രു​കേ​ട്ട ജി​ല്ല​യി​ല്‍ പി​ണ​റാ​യി​യു​ടെ സാ​ന്നി​ധ്യം പൊ​തു​ച​ര്‍​ച്ച​ക​ള്‍ വ​ഴി തി​രി​ഞ്ഞു പോ​കാ​തെ പ​ര്യ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ ഫോ​ര്‍​മു​ല എ​റ​ണാ​കു​ളം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലും തു​ട​രാ​നാ​ണ് നേ​തൃ​ത്വം ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി 16 ഏ​രി​യാ ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി​മാ​രെ​യും ജി​ല്ലാ ക​മ്മ​ിറ്റി​യം​ഗ​ങ്ങ​ളാ​ക്ക​ണ​മെ​ന്ന മേ​ല്‍​ഘ​ട​ക​ത്തി​ന്‍റെ ശി​പാ​ര്‍​ശ ഇ​ത്ത​വ​ണ ന​ട​പ്പാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ജി​ല്ല​യി​ലെ പാ​ര്‍​ട്ടി​യം​ഗ​ങ്ങ​ളു​ടെ അം​ഗ​ത്വ വ​ര്‍​ധ​ന​യ്ക്കാ​നു​പാ​തി​ക​മാ​യി ജി​ല്ലാ ക​മ്മ​ിറ്റി​യം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​വും 49 വ​രെ എ​ത്തി​യേ​ക്കാം. വ​നി​താ യു​വ​ജ​ന പ്രാ​തി​നി​ധ്യ​വും ഇ​ത്ത​വ​ണ വ​ര്‍​ധി​ക്കു​മെ​ന്നും വി​വ​ര​മു​ണ്ട്. ജി​ല്ല​യി​ലെ ക​നി​വ് പാ​ലി​യേ​റ്റീ​വി​ന്‍റെ മി​ക​ച്ച രീ​തി​യി​ലു​ള്ള മു​ന്നേ​റ്റ​ത്തെ​ക്കു​റി​ച്ച് റി​പ്പോ​ര്‍​ട്ടി​ല്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​ല്‍ ക​നി​വി​നെ പ്ര​തി​നി​ധീ​ക​രി​ച്ചും ഒ​രം​ഗം ക​മ്മ​ിറ്റി​യി​ലെ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ഇ​ന്ന​ലെ ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. തു​ട​ര്‍​ന്ന് 16 ഇ​ട​ങ്ങ​ളി​ലാ​യി ഗ്രൂ​പ്പ് ച​ര്‍​ച്ച പൂ​ര്‍​ത്തി​യാ​ക്കി ഗ്രൂ​പ്പി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത ര​ണ്ട് പേ​ര്‍ വീ​ത​മാ​ണ് പൊ​തു​ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ച​ര്‍​ച്ച ഒ​രു റൗ​ണ്ട് ഇ​ന്ന​ലെ പൂ​ര്‍​ത്തി​യാ​യി. ച​ര്‍​ച്ച ഇ​ന്നും തു​ട​രും.

സം​ഘ​ട​നാ നേ​ട്ടം രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന് വി​മ​ര്‍​ശ​നം

കൊ​ച്ചി: ജി​ല്ല​യി​ല്‍ സി​പി​എ​മ്മി​ന് സം​ഘ​ട​നാ​പ​ര​മാ​യി ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞ നേ​ട്ടം രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന് വി​മ​ര്‍​ശ​നം. സ​മീ​പ​കാ​ല​ത്ത് ജി​ല്ല​യി​ല്‍ ന​ട​ന്ന തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലെ വി​മ​ര്‍​ശ​നം.

പാ​ര്‍​ട്ടി അം​ഗ​ത്വ​ത്തി​ല്‍ വ​ര്‍​ധ​ന​യുണ്ടാ​യെ​ങ്കി​ലും ഇ​വ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​ന് ഉ​പ​ക​രി​ച്ചി​ല്ല. വ​ര്‍​ഗ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ള്‍​ക്കി​ട​യി​ല്‍ സ​മീ​പ​കാ​ല​ത്ത് പാ​ര്‍​ട്ടി അം​ഗ​ത്വം വ​ര്‍​ധി​പ്പി​ക്കാ​നാ​യെ​ങ്കി​ലും ഈ ​മേ​ഖ​ല​യി​ലെ പാ​ര്‍​ട്ടി ഇ​ട​പെ​ട​ല്‍ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം പാ​ര്‍​ട്ടി സം​വി​ധാ​ന​ങ്ങ​ള്‍ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മാ​ക്കി മാ​ത്രം പ്ര​വ​ര്‍​ത്തി​ച്ച​തി​നാ​ലാ​ണ് സം​ഘ​ട​ന​ക​ള്‍​ക്കി​ട​യി​ലെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പി​ന്നാ​ക്കം പോ​യ​തെ​ന്ന് സ​മ്മേ​ള​നം വി​ല​യി​രു​ത്തി.

ജി​ല്ല​യി​ല്‍ പാ​ര്‍​ട്ടി​യു​ടെ സം​ഘ​ട​നാ​ശേ​ഷി​ക്ക​നു​സ​രി​ച്ചു​ള്ള സ്വാ​ധീ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യ​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു. സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പോ​രാ എ​ന്ന പൊ​തുഅ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഗൗ​ര​വ​ത​ര​മാ​യി കാ​ണാ​നും സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.

പാ​ര്‍​ട്ടി​യു​ടെ ദൗ​ര്‍​ബ​ല്യ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും ച​ര്‍​ച്ച​യാ​യ ആ​ദ്യ​ദി​ന​ത്തി​ല്‍ കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലു​ക​ളും ന​ട​ന്നു. നി​ല​വി​ല്‍ 43,683 പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. 16 ഏ​രി​യാ ക​മ്മി​റ്റി​ക​ളി​ലാ​യി 327 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 117 അം​ഗ​ങ്ങ​ള്‍ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്.

ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ലേ​ക്ക് ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​താ​യി സ​മ്മേ​ള​നം ഇ​തി​നെ വി​ല​യി​രു​ത്തി. മു​ഴു​വ​ന്‍ സ​മ​യ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ ജി​ല്ല​യി​ല്‍ വ​ര്‍​ധ​ന​യുണ്ടാ​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. പു​തി​യ​താ​യി 245 പേ​രാ​ണ് ഇ​ത്ത​ര​ത്തി​ല്‍ മു​ഴു​വ​ന്‍ സ​മ​യ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്.